ഖത്തറിലെ സാഹചര്യങ്ങള്‍ മോശമായി വരികയാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യത്തിന് ഖത്തറില്‍ എത്തുന്നില്ല. വൈദ്യ ഉപകരണങ്ങളും ഖത്തറിലേക്ക് എത്താത്തത് പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്.ഖത്തറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മരുന്ന് കമ്പനികള്‍ കൂടുതലും വന്നിരുന്നത് ദുബായില്‍ നിന്നാണ്. സൗദി സഖ്യത്തില്‍ ചേര്‍ന്ന് ഖത്തരിനെതിരേ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളില്‍ യുഎഇയുമുണ്ട്. ഉപരോധം പ്രഖ്യാപിച്ച ശേഷം മരുന്ന് വരവ് കുറഞ്ഞുവെന്നും ഇപ്പോള്‍ തീരെ കുറഞ്ഞെന്നും യൂറോമെഡ് എന്ന സംഘടന വെളിപ്പെടുത്തുന്നു.ദുബായ് വഴിയുള്ള മരുന്നുകളുടെ വരവ് കുറഞ്ഞതു മൂലമുള്ള പ്രശ്‌നങ്ങളാണ് ഖത്തര്‍ പ്രധാനമായും നേരിടുന്നത്. ഖത്തറില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വൈദ്യ ഉപകരണങ്ങള്‍ മിക്കതും പഴയതാണ്. പുതിയത് രാജ്യത്തേക്ക് എത്തുന്നില്ലെന്നാണ് സംഘടനയുടെ കണ്ടെത്തല്‍.യൂറോമെഡിന്റെ വക്താവ് സാറ പ്രിറ്റ്‌ഷെറ്റ് ആണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കാര്യമായും ഖത്തറിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിയിരുന്നത് സൗദിയുടെ കരാതിര്‍ത്തി വഴിയായിരുന്നു.